KOYILANDY DIARY.COM

The Perfect News Portal

പയ്യോളി ആക്രമo തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം തടസ്സപ്പെടുത്താനുള്ള ഗൂഢാലോചന

കൊയിലാണ്ടി: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം തടസ്സപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പയ്യോളിയില്‍ കൊലചെയ്യപ്പെട്ട മനോജിന്റെ ഭാര്യ പുഷ്പയ്ക്ക് നേരെയുള്ള ആക്രമണമെന്ന് ബി.ജെ.പി മേഖലാ പ്രസിഡന്റ് പി. രഘുനാഥ് ആരോപിച്ചു. കേസ് അന്വേഷണം അട്ടിമറിക്കാന്‍ ഇടത്-വലത് മുന്നണികള്‍ ഒത്തുകളി നടത്തുന്നതിടെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചപ്പോഴാണ് ആക്രമണമുണ്ടായത്. കൊലക്കേസില്‍ പ്രതിയെന്നാരോപിക്കപ്പെട്ടയാളാണ് അക്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. എം.ടി. രമേശ്, ടി.പി. ജയചന്ദ്രന്‍, ഉദയഘോഷ്, വായനാരി വിനോദ്, വി.കെ. ഉണ്ണികൃഷ്ണന്‍, വി.കെ. ജയന്‍, രജനീഷ് ബാബു, അഖില്‍ പന്തലായനി തുടങ്ങിയവര്‍ ആസ്​പത്രിയില്‍ പുഷ്പയെ സന്ദര്‍ശിച്ചു.

Share news