വ്യോമസേന ഓഫീസര്‍ എ. പ്രദീപിനെ അനുസ്മരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഊട്ടിയിലുണ്ടായി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട മലയാളി വ്യോമസേന ഓഫീസര്‍ എ. പ്രദീപിനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
മുഖ്യമന്ത്രിയുടെ വാക്കുകള്‍,

സൈനിക ഹെലികോപ്‌റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായ മലയാളി വ്യോമസേന വാറണ്ട് ഓഫീസര്‍ എ. പ്രദീപി ൻ്റെ വിയോഗം നമ്മളെയാകെ ദുഃഖത്തിലാഴ്ത്തുന്നു. 2018-ല്‍ കേരളം പ്രളയത്തെ നേരിടേണ്ടി വന്നപ്പോള്‍ നാടിൻ്റെ രക്ഷയ്ക്കായി സധൈര്യം പ്രയത്നിച്ച സൈനികനായിരുന്നു പ്രദീപ്. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടേയും പ്രിയപ്പെട്ടവരുടേയും ദു:ഖത്തില്‍ പങ്കു ചേരുന്നു. പ്രദീപിനു ആദരാഞ്ജലികള്‍.
Advertisements

