ഫാസിസ്റ്റ് ഭീകരരതക്കെതിരെ സി.പി.ഐ.എം പ്രതിഷേധ കൂട്ടായ്മ നടത്തി

കൊയിലാണ്ടി> സംഘപരിവാർ ഫാസിസ്റ്റ് ഭീകരരതക്കെതിരെ സി.പി.ഐ.എം കൊയിലാണ്ടി സെൻട്രൽ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ മത്സ്യ മാർക്കറ്റ് പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി. വി ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. കെ.ഷിജുമാസ്റ്റർ, വി. സുന്ദരൻ, കെ. സുകുമാരൻ, പി.കെ ഭരതൻ സ്വാഗതം പറഞ്ഞു.
