കർഷകർക്ക് അഭിവാദ്യമർപ്പിച്ച് യൂത്ത് കോൺഗ്രസ് ആഹ്ളാദ പ്രകടനം

കൊയിലാണ്ടി: നരേന്ദ്ര മോദി സർക്കാരിനെ മുട്ടുകുത്തിച്ച കർഷക സമരത്തിനു നേതൃത്വം നൽകിയ കർഷകർക്കും സമരഭടൻമാർക്കും അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ ആഹ്ളാദ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അജയ് ബോസ്, വൈസ് പ്രസിഡന്റ് തൻഹീർ കൊല്ലം, റാഷിദ് മുത്താമ്പി, നീരജ് ലാൽ, ദൃശ്യ എം, റാംഷി കാപ്പാട്, നിതിൻ തിരുവങ്ങൂർ, സജിത് കാവുംവട്ടം, ഷാനിഫ് വരകുന്ന് എന്നിവർ നേതൃത്വം നൽകി.

