കിടപ്പിലായ കുട്ടികൾക്കുള്ള പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു

പേരാമ്പ്ര: കിടപ്പിലായ കുട്ടികൾക്കുള്ള പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. സമഗ്ര ശിക്ഷ കേരളയുടെ ബ്ലോക്ക് റിസോഴ്‌സ് സെൻ്റ റുകളാണ് തദ്ദേശ സ്വയം ഭരണ സ്ഥാപന വിഹിതത്തിൻ്റെ സഹായത്താൽ ഉപകരണങ്ങൾ നൽകുന്നത്. കുട്ടികൾക്കായി പ്രധാനാധ്യാപകർ കിറ്റുകൾ ഏറ്റുവാങ്ങി.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.റീന അധ്യക്ഷയായി. ആസൂത്രണ സമിതി അംഗം ജി.രവി, സ്ഥിരം സമിതി ചെയർമാൻ ബഷീർ പാളയാട്ട്, എം. അരവിന്ദാക്ഷൻ, പഞ്ചായത്ത് സെക്രട്ടറി കെ. കൃഷ്ണകുമാർ, ടി. അമൃത എന്നിവർ സംസാരിച്ചു.


