KOYILANDY DIARY.COM

The Perfect News Portal

ബൈക്ക് മോഷണ സംഘത്തെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു

കൊയിലാണ്ടി> കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ബൈക്ക് മോഷണം പതിവാക്കിയ 5 യുവാക്കളെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. പ്രതികളിൽ നിന്ന് 7 ബൈക്കുകൾ കസ്റ്റഡിയിലെടുത്തു. നന്തി ഒല്ലിയിൽ വീട്ടിൽ വിപിൻ (26), പയ്യോളി അയനിക്കാട് ചെറിയാൻ ചാലിൽ മെർലിൻ എന്ന നിധിൻ, കടലൂർ വീരവഞ്ചേരി ഒറ്റക്കണ്ടത്തിൽ രോഹിത്ത്, കോഴിക്കോട് ഈസ്റ്റ് നടക്കാവ് സ്വദേശി കുറുവങ്ങാട് ഐ.ടി.ഐയ്ക്ക് സമീപം താമസിക്കുന്ന അക്ഷയ്, തിക്കോടി വിനായക വർക്ക്‌ഷോപ്പ് നടത്തുന്ന ഒടിനിലംകുനി സൂരജ് എന്ന ഉണ്ണി എന്നിവരെയാണ് അററ്റ് ചെയ്തത്. പ്രതികളെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. വൻ വാഹന മോഷണ സംഘത്തിന്റെ കണ്ണികളാണ് പ്രതികളെന്ന് സംശയിക്കുന്നു. ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ ഇന്ന് വൈകിട്ടോടെ കോടതിയിൽ ഹാജരാക്കുമെന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു. കൊയിലാണ്ടി സർക്കിൾ ഇൻസ്‌പെക്ടർ ആർ.ഹരിദാസിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.

Share news