എ.കെ.എസ്.ടി.യു ജനയുഗം സഹപാഠി അറിവുത്സവം അറിവുകളുടെ പകർന്നാട്ടമായി

കൊയിലാണ്ടി: എ.കെ. എസ്. ടി. യു ജനയുഗം സഹപാഠി അറിവുത്സവം നാലാം സീസണ്‍ ജില്ല മത്സരം അറിവുകളുടെ പകർന്നാട്ടമായി. ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മത്സരത്തിന്റെ സമാപനം ഇ. കെ. വിജയന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമ്മാനദാനവും അദ്ദേഹം നിര്‍വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ഇ.കെ. അജിത് അധ്യക്ഷത വഹിച്ചു. ജനയുഗം കോഴിക്കോട് യൂനിറ്റ് മാനേജര്‍ കെ. കെ. ബാലന്‍ മുഖ്യപ്രഭാഷണം നടത്തി.

നാളികേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം. നാരായണന്‍, എസ്. സുനില്‍ മോഹന്‍. എ കെ എസ് ടി യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ടി. ഭാരതി, കെ. കെ. സുധാകരന്‍, എ. കെ. എസ്. ടി. യു. ജില്ല സെക്രട്ടറി സി. ബിജു, പ്രസിഡന്റ് കെ പ്രദീപന്‍ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ എന്‍. വി. എം സത്യന്‍ സ്വാഗതവും ജനയുഗം റിപ്പോര്‍ട്ടര്‍ കെ.ടി. ദീപ നന്ദിയും പറഞ്ഞു.


- മത്സര വിജയികള്‍
- എല്‍ പി വിഭാഗം
- 1. കെ. പി. ഭഗത്, ചാത്തമംഗലം ജി എല്‍ പി സ്കൂള്‍
- 2. എം.സി. റിയ നസ്രിന്‍, വാല്യക്കോട് എ യു പി സ്കൂള്‍
- 3. പി.എൻ. ആത്മിക ജ്ഞാന പ്രദായനി എ എല്‍ പി സ്കൂള്‍
- യു പി വിഭാഗം
- 1 വി.കെ. മുഹമ്മദ് ഫിദല്‍ ജി. എം. യു. പി. എസ് എളേറ്റില്‍
- 2. ആർ. ധ്യാന്‍ചന്ദ് ജി. വി. എച്ച്. എസ്. മേപ്പയ്യൂര്‍
- 3. ആദര്‍ശ് എസ് കുമാര്‍ എം എ എം യു പി സ്കൂള്‍ പറമ്പില്‍ കടവ്.
- ഹൈസ്കൂള്‍ വിഭാഗം
- 1 അഭിഷേക് നമ്പീശന്‍ എന്‍ എച്ച് എസ് എസ് വട്ടോളി
- 2. തമന്ന തസ്നീം ജി എച്ച് എസ് എസ് കുറ്റ്യാടി,
- 3. ദേവക് അനില്‍ ജി ജി എച്ച് എസ് എസ് മടപ്പള്ളി.
- ഹയര്‍സെക്കണ്ടറി വിഭാഗം
- 1 ബി. നന്ദന റഹ്‍മാനിയ എച്ച് എസ് എസ് കോഴിക്കോട്,
- 2. എസ്. കീര്‍ത്തന ജി. ജി. എച്ച്. എസ്. എസ് കൊയിലാണ്ടി
- 3. റെന ഫാത്തിമ എം.ജെ .എച്ച്. എസ്. എസ് എളേറ്റില്

