പ്രമേഹ രോഗ നിർണ്ണയ ബോധവത്കരണ ക്യാമ്പ് നടത്തി
കൊയിലാണ്ടി: ലോക പ്രമേഹ രോഗ ദിനത്തോടനുബന്ധിച്ച് അലയൻസ് ക്ലബ്ബ് ഇൻ്റർനാഷണൽ കൊയിലാണ്ടിയും സീനിയർ സിറ്റിസൺ ഫോറം, ശ്രീരാമനന്ദ ആശ്രമം ചെങ്ങോട്ടുകാവ് എന്നിവ സംയുക്തമായി കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രിയുടെ സഹകരണത്തോടെ പ്രമേഹ രോഗ നിർണ്ണയ ബോധവത്കരണ ക്യാമ്പ് നടത്തി. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു.

ക്ലബ്ബ് പ്രസിഡൻ്റ് എൻ. ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം തസ്ലീന നാസർ, കെ. സുരേഷ് ബാബു, പി.കെ. ശ്രീധരൻ, സോമൻ ചാലിൽ, വി.പി. പ്രമോദ്, അരുൺ മണമൽ, വി.പി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.


