മെഡിസെപ്പ് ആരോഗ്യ ഇൻഷൂറൻസ് പദ്ധതി ഉടൻ നടപ്പിലാക്കണം
കൊയിലാണ്ടി: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ്പ് ആരോഗ്യ ഇൻഷൂറൻസ് പദ്ധതി ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് കൊയിലാണ്ടി ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പെൻഷനേഴ്സ് സംഘ് ജില്ലാ പ്രസിഡണ്ട് പി. ജയഭാനു ഉദ്ഘാടനം ചെയ്തു. കെ. ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി സുരേന്ദ്രൻ പുതിയേടത്ത് മുഖ്യ പ്രഭാഷണം നടത്തി. വി.കെ. രാമകൃഷ്ണൻ, എ.ശശീന്ദ്രൻ, ഒ.മാധവൻ, കെ.വി. സുരേഷ്, സോമൻസുമസുല, പി. രാജലക്ഷ്മി, എ.കെ.ശശിധരൻ, സി. ബാലകൃഷ്ണൻ, സംസാരിച്ചു.
