നഗരസഭ കൂരിരുട്ടിൽ: ചൂട്ട് കത്തിച്ചു പ്രതിഷേധിച്ചു

കൊയിലാണ്ടി നഗരസഭയിലെ 31 ഡിവിഷനിലെ 40 ഓളം തെരുവു വിളക്കുകൾ മാസങ്ങളോളം നിശ്ചലമായിട്ടും അത് റിപ്പയർ ചെയ്ത് പ്രവർത്തനക്ഷമമാക്കതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നഗരസഭ അധികാരികളുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് കമ്മിറ്റി ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.പി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എം. ദൃശ്യ, ചെറുവക്കാട്ട് രാമൻ, കെ.യം. സോമൻ ,ടിയം. ജിതേഷ്, മനോജ് കൃഷ്ണതുളസി, കെ.യം സജി വൻ ,രവിന്ദ്രൻ സൗപർണ്ണികം.കെ.യം .ആദിത്യ കൃഷ്ണ, ടി.കെ ബാലൻ, കെ. യം. പ്രകാശൻ എന്നിവർ നേതൃത്വം നൽകി.

