KOYILANDY DIARY

The Perfect News Portal

ഹിഡിംബി എന്ന രാക്ഷസിയേക്കുറിച്ച് കേട്ടിട്ടുണ്ടാകും, ഹിഡിംബിയെ ആരാധിക്കുന്ന സ്ഥലത്തേക്കുറിച്ചോ?

മഹാ‌ഭാരതത്തില്‍ പരമാര്‍ശിക്കപ്പെ‌ട്ടിട്ടുള്ള ഒരു രാക്ഷസിയായ ഹിഡിംബിയേക്കുറിച്ച് കേള്‍ക്കാത്തവര്‍ ഉണ്ടാകില്ല. പഞ്ചപാണ്ഡവരില്‍ ഒരാളായ ഭീമസേനന്‍ ആണ് ഈ രാക്ഷസിയെ വിവാഹം കഴിച്ചത്. ഹിഡിംബിയില്‍ ഭീമസേനന് ഉണ്ടായ പുത്രനാണ് ഘടോല്‍കചന്‍.

ഹിഡിംബിയേയും ഘടോ‌ല്‍കചനേയും ദൈവമായി ആരാ‌ധിക്കുന്ന ഒരു ക്ഷേത്രമുണ്ട് ഇന്ത്യയില്‍. ഹിമാചല്‍ പ്രദേശിലെ മനാലിയിലെ ഹിഡിംബ ക്ഷേത്ര‌മാണ് ആ ക്ഷേത്രം.

ഹിഡിംബി ദേവി ക്ഷേത്രം

മണാലിയിലെ പ്രധാനപ്പെട്ട ഒരു ആകര്‍ഷണമാണ് ഹിഡിംബ ദേവി ക്ഷേത്രം. ഹിമാലയന്‍ മലനിരകളുടെ താഴ്വരയില്‍ ദേവദാരു മരങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം മണാലിയില്‍ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ഒരു ക്ഷേത്രമാണ്.

ഹിഡിംബിയേക്കുറിച്ച്

മഹാഭാരത്തില്‍ പരമാരശിക്കപ്പെടുന്ന ഒരു ‌രാക്ഷസിയായ ഹിഡിംബിയാണ് ഹിഡിംബി ദേവിയായി ഇവിടെ ആരാധിക്കപ്പെടുന്നത്. ഹഡിംബ ക്ഷേത്രം എന്നാണ് ഈ ക്ഷേത്രം പൊതുവെ അറിയപ്പെടുന്നത്.

ക്ഷേത്ര നിര്‍മ്മാണം

ഏകദേശം 500 വര്‍ഷത്തെ പഴക്കമുണ്ടാകും ഇവിടെ കാണുന്ന ക്ഷേത്രത്തിന്. കുളുവിലെ രാജാവായിരുന്ന മഹാരാജ ബഹ്ദൂര്‍ സിംഗ് ആണ് 1533 ല്‍ ഇവിടെ ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ഉയര്‍ന്ന് നില്‍ക്കുന്ന ഒരു പാറയുടെ മുകളി‌ലാ‌യാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പ്രതിഷ്ഠകളോ വിഗ്ര‌ഹങ്ങളോ ഇല്ലാത്ത ക്ഷേത്രം

മറ്റു ക്ഷേത്രങ്ങളില്‍ കാണുന്നത് പോലെ പ്രതിഷ്ഠകളോ വിഗ്രഹങ്ങളോ ഈ ക്ഷേത്രത്തില്‍ കാണാന്‍ കഴിയില്ല. കല്ലില്‍ പതിഞ്ഞിരിക്കുന്ന ഒരു കാല്‍പ്പാടാണ് ക്ഷേത്രത്തിനുള്ളി‌ല്‍ ഉള്ളത്. വിശ്വാസികള്‍ ഈ കാല്‍പ്പാടിനേയാണ് ആരാധിക്കുന്നത്.

ഐതീഹ്യങ്ങളിലൂടെ

സഹോദരി സഹോദരന്മായിരുന്നു ഹിഡിംബനും ഹിഡിംബിയും കുളു താഴ്വരയില്‍ ആയി‌രുന്നു ഇവരുടെ വാസം. വനവാസക്കാലത്ത് ഇവിടെ എത്തിച്ചേര്‍ന്ന ഭീമസേനന്‍ ഹിഡിംബനെ കൊന്ന് ഹിഡിംബിയെ വിവാഹം കഴിച്ചു എന്നാണ് ഐതീഹ്യം.

ക്ഷേത്രത്തിന്റെ പ്രത്യേകതകള്‍

വളരെ സങ്കീര്‍ണമായ കൊത്തുപണികള്‍ നിറഞ്ഞതും മരത്തില്‍ തീര്‍ത്തതുമായ വാതിലുകളാണ് ക്ഷേത്രത്തിന്റെ പ്രധാന പ്രത്യേകത. പ്രധാന വാതിലില്‍ ഭൂമി ദേവിയുടെ രൂപം കൊത്തിവച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ ശ്രീകോവിലന് മുകളിലായ മരത്തില്‍ തീര്‍ത്ത ഗോപുരത്തിന് ഏകദേശം 24 മീറ്റര്‍ ഉയരം ഉണ്ട്.

ഗോപുരത്തേക്കുറിച്ച്

മൂന്ന് തട്ടുകളായി മരത്തടികളില്‍ തീര്‍ത്ത ചതുരാകൃതിയിലുള്ള മേല്‍ക്കൂരകളാണ് ക്ഷേത്ര ഗോപുരത്തിന്റെ ഒരു പ്രത്യേകത. ഏറ്റവും മുകളിലായി കൂര്‍ത്ത ആകൃതിയില്‍ പിച്ചള കൊണ്ട് നിര്‍മ്മിച്ച മേല്‍ക്കൂരയാണ്.

സന്ദര്‍ശകര്‍

ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ക്യൂ നില്‍ക്കുന്ന സന്ദര്‍ശകര്‍

ഘോര്‍ പൂജ

ഘോര്‍ പൂജയാണ് ഹഡിംബ ക്ഷേത്രത്തിലെ ഏറ്റവും വിശിഷ്ടമായ ആചാരം. ദേവി ഹഡിംബയുടെ ജന്മദിനമായ ഫെബ്രുവരി 14 നാണ് ഇവിടെ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്നത്.