സൗജന്യ വിവാഹ പൂർവ കൗൺസലിങ് സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: സൗജന്യ വിവാഹപൂർവ കൗൺസലിങ് സംഘടിപ്പിക്കുന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ ധന സഹായത്തോടെ ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവതീ യുവാക്കൾക്കായി നാലു ദിവസത്തെ സൗജന്യ വിവാഹ പൂർവ കൗൺസലിങ് സംഘടിപ്പിക്കുന്നു. സന്നദ്ധ സംഘടനകൾ, പള്ളി മഹല്ലുകൾ, ചർച്ചുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് കൗൺസലിങ് പ്രോഗ്രാം നടത്താനുള്ള അനുമതിക്കായി അപേക്ഷിക്കാം.

കൊയിലാണ്ടി, വടകര താലൂക്കുകളിലെ അപേക്ഷകർ, പേരാമ്പ്രയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ പരിശീലന കേന്ദ്രത്തിൻ്റെ പ്രിൻസിപ്പലിന് നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ നവംബർ 12-നുമുമ്പ് സമർപ്പിക്കണം. ഫോൺ: 9446567273, 8848876259.


