കൊയിലാണ്ടിയിൽ ടാങ്കർ ലോറി മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്

കൊയിലാണ്ടി: ദേശീയ പാതയിൽ ചേമഞ്ചേരിയിൽ കാപ്സ്യൂൾ ടാങ്കർ ലോറി ടിപ്പർ ലോറിയിലും, ഓട്ടോയിലുമിടിച്ചു മൂന്ന് പേർക്ക് പരുക്ക്, ഓട്ടോയിലുണ്ടായിരുന്ന രണ്ട് പേർക്കും ലോറിയിലെ ഡ്രൈവർക്കുമാണ് പരിക്ക് പറ്റിയത് ഇവരെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


കൊച്ചിയിൽ ഇന്ധനം ഇറക്കി മംഗലാപുരത്തേക്ക് പോവുകയായിരുന്നു ടാങ്കർ. കൊയിലാണ്ടി പോലീസും, നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇടിയുടെ ആഘാതത്തിൽ ടിപ്പർ ലോറിയും, ഓട്ടോയും തകർന്നു. കൊയിലാണ്ടി ഫയർഫോഴ്സും സ്ഥലത്തെത്തി.


