പെന്‍ഷന്‍കാരോടുള്ള അവഗണന അവസാനിപ്പിക്കണം

കൊയിലാണ്ടി: പെന്‍ഷനേഴ്സിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് കേരള പെന്‍ഷനേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. പത്താം ശമ്പള-പെന്ഷന് പരിഷ്കരണ കമ്മീഷന് ശുപാര്‍ശ ചെയ്തതും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതുമായ പെന്‍ഷന്‍കാരുടെ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കുക. 11-ാം ശമ്പള പരിഷ്കരണത്തിലൂടെ ലഭിച്ചതും സര്‍ക്കാര്‍ ഉത്തരവായിട്ടുള്ളതുമായ പെന്ഷന് പരിഷ്കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടുശ്ശികയും പൂര്‍ണ്ണമായും അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് കൊയിലാണ്ടി മുനിസിപ്പല്‍ കമ്മിറ്റി റ്വാര്ഷിക സമ്മേളനം സര്‍ക്കാറിനോടാവശ്യപ്പെട്ടു.

പ്രസിഡണ്ട് കെ.സി. ഗോപാലന് സമ്മേളനം ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് പി. മുത്തുക്കൃഷ്ണന് അധ്യക്ഷത വഹിച്ചു. ടി.വി. പവിത്രന്, കെ. ശ്രീധരന് കന്മന, ടി.കെ. കൃഷ്ണന്, വേലായുധന് കീഴരിയൂര്‍, വി. ശിവദാസന്‍, പ്രേമന് നന്മന, എന്‍. മുരളീധരന്, സുധാകരന് ശിവദം, വള്ളി പരപ്പില്‍, ടി.കെ.നാരായണന് എന്നിവര്‍ സംസാരിച്ചു.


