KOYILANDY DIARY

The Perfect News Portal

ഭീം എന്ന സിനിമയെ പ്രശംസിച്ച്‌ മന്ത്രി മുഹമ്മദ് റിയാസ്

ഭീം എന്ന സിനിമയെ പ്രശംസിച്ച്‌ മന്ത്രി മുഹമ്മദ് റിയാസ്. സൂര്യ നായകനായ ജയ് ഭീം എന്ന സിനിമയെ പ്രശംസിച്ച്‌ പൊതുമരാമത്ത്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ചിത്രം സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

മുഹമ്മദ് റിയാസിൻ്റെ വാക്കുകള്‍:

സാഹചര്യങ്ങളെല്ലാം എതിരായി നില്‍ക്കുമ്പോഴും അനീതിക്കെതിരെ സധൈര്യം പോരാടുവാനുള്ള മനുഷ്യൻ്റെ ഇച്ഛാശക്തിയുടെ ആവിഷ്ക്കാരമാണ് ജ്ഞാനവേലിൻ്റെ ‘ജയ് ഭീം’ എന്ന സിനിമ. അധികാരത്തിൻ്റെ നെറികേടുകളോട്, ജാതിയമായ ഉച്ഛനീചത്വങ്ങളോട്, നിയമ വാഴ്ച്ചയുടെ അന്ധതയോട്, കൊടിയ പീഢനമുറകളോട് എല്ലാം, സാധാരണ മനുഷ്യര്‍ നടത്തുന്ന ചെറുത്തു നില്‍പ്പുകളെ സൂര്യയുടെ വക്കീല്‍ ചന്ദ്രുവും, ലിജോ മോള്‍ ജോസിൻ്റെ സെന്‍ഗനിയും, രജീഷയുടെ മൈത്രേയയും അവിസ്മരണീയമാക്കിയിരിക്കുന്നു. ദ്രാവിഡ നാട്ടിലെ ഇടതുപക്ഷ പോരാട്ടങ്ങളുടെ ചരിത്രത്തിലെ ഒരു സുപ്രധാനമായ ഏടിനെ സൂക്ഷമമായി രേഖപെടുത്തുന്നതിലും ‘ജയ്ഭീം’ നീതി പുലര്‍ത്തിയിട്ടുണ്ട്. വര്‍ത്തമാന കാലത്ത് സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി എല്ലാ മനുഷ്യരും നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നുണ്ട് ‘ജയ്ഭീം’.. മികച്ച സിനിമ.

Advertisements

കഴിഞ്ഞ ദിവസമായിരുന്നു ജയ് ഭീം ആമസോണിലൂടെ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. സൂര്യ നായകനായെത്തിയ ചിത്രത്തില്‍ മലയാള സംന്ധിധ്യമായി ലിജിമോള്‍ ജോസും ഉണ്ട്. നടിയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സൂര്യയുടെ ബാനറായ ടുഡി എന്റര്‍ടയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. മണികണ്ഠനാണ് രചന. മണികണ്ഠന്‍ ചിത്രത്തില്‍ പ്രധാന കഥാപ്രത്തെയും അവതരിപ്പിക്കുന്നുണ്ട്. പ്രകാശ് രാജാണ് മറ്റൊരു പ്രമുഖ താരം.എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്, ആക്,ന്‍ കോറിയോഗ്രാഫി അന്‍ബറിബ്. വസ്ത്രലങ്കാരം പൂര്‍ണിമ രാമസ്വാമി.

Leave a Reply

Your email address will not be published. Required fields are marked *