KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭാ പ്രവേശനോത്സവം

കൊയിലാണ്ടി: നഗരസഭാ തല സ്കൂൾ പ്രവേശനോത്സവം ഗവൺമെൻറ് മാപ്പിള വി.എച്ച്. എസ്. എസ് ൽ ചെയർപേഴ്സൺ കെ. പി സുധ ഉദ്ഘാടനം ചെയ്തു. ഒന്നര വർഷത്തിന് ശേഷം വിദ്യാലയത്തിലേക്ക് എത്തിയ  കുട്ടികളെ  അധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന്  സ്വീകരിച്ചു. കോവിഡിനൊപ്പം ജീവിക്കുന്ന ഈ കാലഘട്ടത്തിൽ  അനുവർത്തിക്കേണ്ട മുൻകരുതലുകൾ കുട്ടികൾ കൃത്യമായി പാലിക്കണമെന്ന് ചെയർപേഴ്സൺ ആഹ്വാനം ചെയ്തു. മുൻ വർഷത്തേക്കാൾ പ്രൈമറിയിൽ തന്നെ അറുപതിൽപ്പരം കുട്ടികളുടെ വർധന ഉള്ളതായി സൂചിപ്പിച്ചു. കോവിഡ് പ്രതിരോധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഹയർസെക്കൻഡറി എൻ.എസ്.എസ് യൂണിറ്റ് ൻ്റെ ഫ്ലാഷ് മോബ് അരങ്ങേറി.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി അധ്യക്ഷയായി. വാർഡ് കൗൺസിലർ കെ. ടി. വി. റഹ് മത്ത് സ്വാഗതം പറഞ്ഞു എ അസീസ് ( പിടിഎ പ്രസിഡണ്ട്) നഗരസഭാ കൗൺസിർ പാർട്ടി ലീഡർമാരായ പി. രത്നവല്ലി, വി.പി ഇബ്രാഹിം കുട്ടി, കെ. കെ വൈശാഖ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ പി.ടി എ ഭാരവാഹികൾ, എസ്.എസ്.ജി അംഗങ്ങൾ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *