അറബിക്കടലിൻ്റെ ഓരത്ത് ദൃശ്യ വിസ്മയമൊരുക്കിയ മിന്നലിൻ്റെ ദൃശ്യം കൗതുകമാകുന്നു

കൊയിലാണ്ടി: അറബിക്കടലിൻ്റെ ഓരത്ത് ദൃശ്യ വിസ്മയമൊരുക്കിയ മിന്നലിൻ്റെ ദൃശ്യം കൗതുകമാകുന്നു. ഇന്നലെ വൈകീട്ട് 7.30 കഴിഞ്ഞപ്പോഴാണ് കൊയിലാണ്ടി ഹാർബറിൽ മഴക്കാറോടുകൂടിയ മിന്നലുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ആങ്ങ് നോട്ടിക്കൽ മൈൽ ദൂരെ നിന്ന് മിന്നൽ പിണറുകൾ രൂപംകൊണ്ട് കുറച്ച് സമയത്തിനുള്ളിൽ കരയോടടുത്ത് വരുമ്പോഴേക്ക് മിന്നലിൻ്റെ രൂപവും ഭാവവും മാറി. തീരത്തോടടുത്തപ്പോൾ ആകാശത്ത് മനോഹര കാഴ്ചയൊരുക്കി മനംകുളിർപ്പിക്കുന്ന കാഴ്ചകണ്ടപ്പോൾ ഫോട്ടോ ഗ്രാഫർ കൂട്ടൻ കൊയിലാണ്ടി അത് ക്യാമറയിൽ പകർത്താൻ ശ്രമിക്കുകയായിരുന്നു. ദീർഘനേരം നടത്തിയ ശ്രമത്തിനൊടുവിലാണ് വിസ്മയ കാഴ്ചയുള്ള ഈ മനോഹര ദൃശ്യം സ്വന്തമാക്കാനായത്.

