എക്സൈസ് വകുപ്പിൻ്റെ വിമുക്തി മിഷൻ മഹാത്മജി ജന്മ വാർഷിക ദീപം തെളിയിച്ചു

കൊയിലാണ്ടി: സംസ്ഥാന എക്സൈസ് വകുപ്പിൻ്റെ വിമുക്തി മിഷൻ മഹാത്മജിയുടെ 152-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ബോധവത്കരണത്തിൻ്റെ ഭാഗമായി ദീപം തെളിയിച്ചു. കൊയിലാണ്ടി സ്‌റ്റേഡിയത്തിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ 152- ദീപം തെളിയിക്കൽ കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ കെ.പി. സുധ അധ്യക്ഷയായി. ആർ. രേഷ്മ, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ കൗൺസിലർ എ. ലളിത, കെ. എൻ. റിമേഷ്, കെ.എം. ഉല്ലാസ് എന്നിവർ സംസാരിച്ചു.

