KOYILANDY DIARY

The Perfect News Portal

ഹൃദയാഘാതത്തിന്റെ അസാധാരണ കാരണങ്ങള്‍

ഹൃദയാഘാതം നിശബ്ദ കൊലയാളിയാണെന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ഹൃദയാഘാത ലക്ഷണങ്ങളെ നമ്മള്‍ അവഗണിയ്ക്കുന്നു. ഇതിനു കാരണം മറ്റൊന്നുമല്ല ഹൃദയാഘാതത്തിന്റെ ഒളിച്ചിരിയ്ക്കുന്ന ലക്ഷണങ്ങളെക്കുറിച്ച് നമുക്ക് അറിയില്ലെന്നതു തന്നെ. പല സാധാരണ ലക്ഷണങ്ങളും ഹൃദയാഘാതത്തിന്റേതായിരിക്കാം. എന്നാല്‍ ഇവ കൂടാതെ തന്നെ അസാധാരണമായ ചില ലക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

നടക്കുമ്പോള്‍ പല്ല് വേദനിയ്ക്കുന്നുണ്ടെങ്കില്‍ അത് അങ്ങനെയങ്ങ് അവഗണിക്കണ്ട. പലപ്പോഴും ഇത് ഹൃദയാഘാതത്തിന്റെ അസാധരണ ലക്ഷണങ്ങളില്‍ ഒന്നാകാം. അല്‍പസമയം വിശ്രമിച്ചാല്‍ ഇതിന് ആശ്വാസം ഉണ്ടാകുമെങ്കില്‍ ഇത് ഹൃദയാഘാതം തന്നെ.

മൈഗ്രേന്‍ വരുമ്പോള്‍ കാഴ്ചക്കുറവ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതും ഹൃദയാഘാതം ഉണ്ടാവുമെന്നതിന്റെ സൂചനയാണ്.

Advertisements

അകാരണമായ മന്ദത അനുഭവപ്പെടുന്നതും പലപ കാര്യങ്ങളിലും ശ്രദ്ധിക്കാന്‍ കഴിയാത്തതും ഹൃദയ പ്രശ്‌നങ്ങള്‍ കാരണമാകാം.

കഷണ്ടിയുള്ളവരും അല്‍പം സൂക്ഷിക്കുന്നത് നല്ലതാണ്. കഷണ്ടിയുടെ കാരണക്കാരനായ ടെസ്റ്റിറോണ്‍ ഹൃദയാഘാതത്തിന് ഇടയാക്കുന്നു.

വിട്ടു മാറാത്ത പനിയും ചുമയും ശ്വാസം മുട്ടലും ഹൃദയാഘാത ലക്ഷണങ്ങളില്‍ പ്രധാനമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്.

നിറം മാറുന്ന തടിപ്പുകള്‍ ശരീരത്തില്‍ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. ത്വക്കില്‍ മഞ്ഞ കലര്‍ന്ന തടിപ്പോ തിണര്‍പ്പോ കണ്ടാല്‍ ഹൃദയ പരിശോധന നടത്താന്‍ മടിക്കരുത്.