സ്കൂളിനുള്ളില്‍ നിന്നും ബോംബുകള്‍ കണ്ടെത്തി
കണ്ണൂര്‍: സ്കൂളിനുള്ളില്‍ നിന്നും ബോംബുകള്‍ കണ്ടെത്തി. ആറളം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നാണ് രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. സ്കൂള്‍ ശുചീകരണത്തിനിടെ ശൗചാലയത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു രണ്ടു നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. സ്കൂള്‍ തുറക്കുന്നതിന്റെ മുന്നോടിയായി പി.ടി.എ അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് സ്കൂള്‍ വൃത്തിയാക്കുന്നതിനിടെ നടന്ന സംഭവം പോലീസ് അതീവ ഗൌരവമായാണ് കാണുന്നത്.

ഇതിനിടെയാണ് ഉഗ്ര ശേഷിയുള്ള ബോംബുകള്‍ ശൗചാലയത്തില്‍ കണ്ടെത്തിയത്. പി.ടി.എ ഭാരവാഹികള്‍ ഉടന്‍ ആറളം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ബോംബ് നിര്‍വീര്യമാക്കി.


