അമീര്‍ ഖാന്‍ ‘ഹിന്ദു വിരുദ്ധ’ നടന്‍; താരത്തിന്റെ പുതിയ പരസ്യത്തിനെതിരെ ബിജെപി എംപി
അമീര്‍ ഖാനെതിരെ ബിജെപി എം.പി അനന്തകുമാര്‍ ഹെഗ്‌ഡെ രംഗത്ത്. അമീര്‍ ഖാന്‍ ഹിന്ദു വിരുദ്ധ നടനാണെന്നും താരം അഭിനയിച്ച പുതിയ പരസ്യം ഹിന്ദുക്കള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും എം പി ചൂണ്ടിക്കാട്ടി. തെരുവില്‍ പടക്കം പൊട്ടിക്കരുതെന്ന് ജനങ്ങളോട് ഉപദേശിക്കുന്ന സിയാറ്റ് ലിമിറ്റഡിന്റെ പരസ്യമാണ് വിവാദ പ്രസ്താവനക്ക് കാരണം. ഹിന്ദുക്കള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്ന പരസ്യം ശ്രദ്ധിക്കണമെന്നും ഭാവിയില്‍ ഇത്തരം പരസ്യങ്ങള്‍ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എംപി കത്തില്‍ വ്യക്തമാക്കി.

പടക്കം പൊട്ടിക്കരുതെന്ന് പറയുന്നവര്‍ നിസ്‌ക്കാരത്തിന്റെ പേരില്‍ റോഡുകളില്‍ ഉണ്ടാവുന്ന പ്രശ്നവും പള്ളികളില്‍ നിന്ന് പുറപ്പെടുവിക്കുന്ന ശബ്ദത്തെ കുറിച്ചും സംസാരിക്കണമെന്ന് പറഞ്ഞ് അനന്ത്കുമാര്‍ ഹെഗ്ഡെ സിയാറ്റ് ലിമിറ്റഡിന്റെ എംഡിക്ക് കത്തയച്ചു.


തെരുവില്‍ പടക്കം പൊട്ടിക്കരുതെന്ന് അമീര്‍ ഖാന്‍ ആളുകളെ ഉപദേശിക്കുന്ന നിങ്ങളുടെ കമ്ബനിയുടെ പുതിയ പരസ്യം വളരെ നല്ല സന്ദേശമാണ് നല്‍കുന്നത്. പൊതു പ്രശ്നങ്ങളോടുള്ള നിങ്ങളുടെ ആശങ്ക കയ്യടി അര്‍ഹിക്കുന്നു. ഇതുപോലെ റോഡുകളില്‍ ആളുകള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം കൂടി പരിഹരിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, അതായത്, വെള്ളിയാഴ്ചകളില്‍ നമസ്കാരത്തിന്റെ പേരിലും മുസ്ലീങ്ങളുടെ മറ്റ് പ്രധാന ഉത്സവ ദിവസങ്ങളിലും റോഡുകള്‍ തടയുന്നതാണത്’-കത്തില്‍ ഹെഗ്ഡെ പറയുന്നു.


അതേസമയം, ‘ഹിന്ദു വിരുദ്ധ അഭിനേതാക്കള്‍’ എന്ന സംഘം എപ്പോഴും ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്താനാണ് ശ്രമിക്കുന്നത്. അവര്‍ ഒരിക്കലും അവരുടെ സമുദായത്തിന്റെ തെറ്റായ കാര്യങ്ങള്‍ വെളിപ്പെടുത്തില്ലെന്നും എംപി അയച്ച കത്തില്‍ പറയുന്നു. കര്‍ണാടകയിലെ ഉത്തരക്കന്നഡ എംപിയാണ് അനന്തകുമാര്‍ ഹെഗ്‌ഡെ. നേരത്തെയും വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുള്ള എംപിയാണ് ഹെഗ്‌ഡെ.


