സുരക്ഷ പാലിയേറ്റീവിന് മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി

കൊയിലാണ്ടി: കൊയിലാണ്ടി അലയന്‍സ് ക്ലബ്ബ് കുറുവങ്ങാട് സുരക്ഷാ പാലിയേറ്റീവിന് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി. ക്ലബ്ബ് പ്രസിഡണ്ട് എന്‍. ചന്ദ്രശേഖരന്‍ ഉപകരണങ്ങള്‍ സുരക്ഷ ഭാരവാഹികൾക്ക് കൈമാറി. കെ. സുരേഷ് ബാബു, പി. കെ. ശ്രീധരന്‍, ബാബുരാജ് ചിത്രാലയം, കെ. സുധാകരന്‍, എന്‍. ഗോപിനാഥന്‍, കെ. വിനോദ് കുമാര്‍, പാലിയേറ്റീവ് പ്രസിഡണ്ട് മനോജ്, പി. അനൂപ് എന്നിവര്‍ സന്നിഹിതരായിരുന്നു.

