കൊയിലാണ്ടി പോലിസ് നഗരത്തിൽ ട്രാഫിക് സൈൻ ബോർഡുകൾ സ്ഥാപിച്ചു

കൊയിലാണ്ടി: റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ കൊയിലാണ്ടി പോലിസ് നഗരത്തിൽ ട്രാഫിക് സൈൻ ബോർഡുകൾ സ്ഥാപിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോടതി പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ കൊയിലാണ്ടി സി.ഐ. എൻ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ജൈജു. ആർ. ബാബു അധ്യക്ഷതവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ. സത്യൻ, കൊയിലാണ്ടി ട്രാഫിക് എസ്.ഐ. ശശിധരൻ വി എം, അസിസ്റ്റന്റ് ഗവർണർ റോട്ടറി ആർ.ടി.എൻ. ഷംസുദ്ദീൻ എന്നിവർ ആശംസകൾ നേർന്നു. റോട്ടറി അസിസ്റ്റന്റ് ഗവർണ്ണർ ആർ.ടി.എൻ സുധീർ കെ വി സ്വാഗതവും. ആർ.ടി.എൻ. ജിജോയ് സി സി നന്ദിയും പറഞ്ഞു.

