KOYILANDY DIARY

The Perfect News Portal

വെള്ളമാണോ ജ്യൂസാണോ നല്ലത്?

ഭക്ഷണം പോലെത്തന്നെ ശരീരത്തിന് പാനീയങ്ങളും അത്യാവശ്യമാണ്. പാനീയമെന്നു പറഞ്ഞാല്‍ ഇതില്‍ കാപ്പിയും ചായയും ജ്യൂസുമെല്ലാം ഉള്‍പ്പെടും. ജ്യൂസുകള്‍, അതായത് ഫ്രഷ് ജ്യൂസുകള്‍ ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ ജ്യൂസാണോ വെള്ളമാണോ കൂടുതല്‍ ഗുണകരമെന്ന കാര്യത്തില്‍ ചിലപ്പോള്‍ സംശയം വന്നേക്കാം.

വെള്ളത്തില്‍ കലോറിയില്ല. ഇതുകൊണ്ടുതന്നെ തടി കൂടുമെന്ന ഭയവും വേണ്ട. എന്നാല്‍ ജ്യൂസില്‍ ഇതിനുളള സാധ്യത കൂടുതലാണ്. പ്രത്യേകിച്ചു ഫ്രൂട്ട് ജ്യൂസുകളില്‍.

വെള്ളത്തില്‍ പഞ്ചസാര, അതായത് മധുരം തീരെയില്ല. എന്നാല്‍ ഇതല്ല, ജ്യൂസിന്റെ കാര്യം. ഫ്രൂട്ട് ജ്യൂസുകളില്‍ മധുരമുണ്ട്.

Advertisements

വെള്ളമാണ് ജ്യൂസിനേക്കാള്‍ ശരീരത്തില്‍ ഇൗര്‍പ്പം നല്‍കുന്നത്.

ജ്യൂസിനേക്കാള്‍ വെള്ളത്തിനാണ് ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍, കൊഴുപ്പ് എന്നിവ എളുപ്പത്തില്‍ നീക്കാന്‍ സാധിയ്ക്കുക.

വെള്ളം ശരീരത്തിന് പെട്ടെന്ന് ഉന്മേഷം നല്‍കുന്നു. ജ്യൂസുകള്‍ നല്‍കുന്നതിനേക്കാള്‍ വേഗത്തില്‍.

വിലയുടെ കാര്യത്തിലും തയ്യാറാക്കാന്‍ ബുദ്ധിമുട്ടില്ലാത്തതു കൊണ്ടുമെല്ലാം വെള്ളമാണ് ജ്യൂസിനേക്കാള്‍ മുന്നിട്ടു നില്‍ക്കുന്നതെന്നു പറയാം.