KOYILANDY DIARY

The Perfect News Portal

മുഖക്കുരു അകറ്റാന്‍ നാരങ്ങ

മുഖക്കുരുവില്‍ നിന്നും രക്ഷ നേടാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഒരു നാരങ്ങ പിഴിഞ്ഞ് മുഖത്ത് തേച്ചോളു. മുഖക്കുരുവും അതുമൂലം ഉണ്ടാകുന്ന പാടുകളും അകറ്റാന്‍ നാരങ്ങ നീര് പ്രകൃതിദത്ത ചേരുവകളായ തേന്‍, തൈര്, വെള്ളക്കടല എന്നിവയില്‍ ചേര്‍ത്ത് പുരട്ടുന്നത് ഫലപ്രദമാണ്.

മുഖക്കുരു അകറ്റാന്‍ നാരങ്ങ എങ്ങനെ സഹായിക്കുമെന്ന് നോക്കാം. അതിനുള്ള ചില എളുപ്പ വഴികളിതാ…

ഒരു ചെറിയ പാത്രത്തില്‍ നാരങ്ങ നീര് എടുക്കുക, ഒരു പഞ്ഞികഷ്ണം ഇതില്‍ മുക്കി അധിക നീര് പിഴിഞ്ഞ് കളയുക. മുഖക്കുരു ഉള്ള ഭാഗത്ത് നാരങ്ങ നീര് പുരട്ടുക. പത്ത് മിനുട്ട് നേരം അല്ലെങ്കില്‍ നാരങ്ങ നീര് പൂര്‍ണ്ണമായി ഉണങ്ങുന്നത് വരെ കാത്തിരിക്കുക. അതിന് ശേഷം വെള്ളം ഉപയോഗിച്ച്‌ കഴികു വൃത്തിയുള്ള ടൗവല്‍ ഉപയോഗിച്ച്‌ തുടയ്ക്കുക. ദിവസം രണ്ട് നേരം ഇങ്ങനെ ചെയ്യുക.

Advertisements

ചേരുവകളില്‍ രണ്ടെണ്ണം ഒരു പാത്രത്തിലെടുത്ത് ചേര്‍ത്തിളക്കുക. ഈ മിശ്രിതം മുഖക്കുരു ഉള്ള ഭാഗത്ത് വിരല്‍തുമ്ബ് കൊണ്ട് നന്നായി തേച്ച്‌ അഞ്ച് മിനുട്ട് ഇരിക്കുക. വെള്ളം ഉപയോഗിച്ച്‌ കഴുകിയ ശേഷം വൃത്തിയുള്ള ടൗവല്‍ കൊണ്ട് തുടയ്ക്കുക. ദിവസവും ഒരു നേരം ഇങ്ങനെ ചെയ്യുക.

ഒരു മുട്ടയുടെ വെള്ള വേര്‍തിരിച്ചെടുക്കുക. രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് ഇതില്‍ ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക. ഈ മിശ്രിതം മൂന്നായി വിഭജിക്കുക.മിശ്രിതത്തിന്റെ ആദ്യ ഭാഗം മുഖക്കുരു ഉള്ള ചര്‍മ്മത്തില്‍ പുരട്ടി 5-7 മിനുട്ടിന് ശേഷം രണ്ടാമത്തെ ഭാഗം പുരട്ടുക. വീണ്ടും 5-7 മിനുട്ടിന് ശേഷം മൂന്നാമത്തെ ഭാഗം പുരട്ടുക. പത്ത് മിനുട്ടിന് ശേഷം ചൂടുവെള്ളത്തില്‍ കഴുകി തുടയ്ക്കുക. പതിവായി ഇത് പിന്തുടരുക.

വെള്ളക്കടല പൊടി ഒരു പാത്രത്തിലെടുത്ത് നാരങ്ങ നീര് പിഴിഞ്ഞ് ചേര്‍ക്കുക. ചേരുവകള്‍ നന്നായി ചേര്‍ത്തിളക്കി കുഴമ്ബ് രൂപത്തിലാക്കുക. മുഖക്കുരു ഉള്ള ഭാഗത്ത് തേച്ച്‌ അഞ്ച് മിനുട്ടിരിക്കുക. ചെറു ചൂടുവെള്ളത്തില്‍ കഴുകി വൃത്തിയുള്ള തുണികൊണ്ട് തുടയ്ക്കുക. ചര്‍മ്മം വരണ്ടതായി തോന്നുകയാണെങ്കില്‍ പതിവായി ഉപയോഗിക്കുന്ന മോയിസ്ച്യുറൈസര്‍ പുരട്ടുക. ദിവസേന എന്ന രീതിയില്‍ ഇങ്ങനെ ചെയ്യുക.

നാരങ്ങ നീരും തൈരും നന്നായി ചേര്‍ത്തിളക്കി കുഴമ്ബ് രൂപത്തിലാക്കുക. മുഖക്കുരു ഉള്ള ഭാഗത്ത് ഈ മിശ്രിതം വിരല്‍തുമ്പ്‌ ഉപയോഗിച്ച്‌ പുരട്ടുക. ഏതാനം മിനുട്ടുകള്‍ക്ക് ശേഷം വെള്ളം ഉപയോഗിച്ച്‌ കഴുക. ഈ രീതി പതിവായി പിന്തുടരുക.