ലാപ്ടോപ്പ് വിതരണം ചെയ്തു

കൊയിലാണ്ടി: ലാപ്ടോപ്പ് വിതരണം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന മുഴുവൻ വി.ഇ.ഒ മാർക്കും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഇരുപത്തഞ്ചാം വാർഷികത്തിന്റെ ഭാഗമായി അവരുടെ ജോലി ഭാരം ലഘൂകരിക്കുന്നതിനും ജനകീയാസൂത്രണ പ്രക്രിയ സുതാര്യമായി നടപ്പിലാക്കാനുമായി ലാപ്ടോപ്പ് വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് വിതരണോദ്ഘാടനം നിർവ്വഹിച്ചു.

വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തിൽ അദ്ധ്യക്ഷlത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ കെ. ജീവാനന്ദൻ, ഷീബ ശ്രീധരൻ, കെ.ടി.എം. കോയ, അംഗങ്ങളായ കെ. അഭിനിഷ്, ബിന്ദു സോമൻ, ഇ.കെ. ജുബീഷ്, ചൈത്ര വിജയൻ, രജില, സുധ കാപ്പിൽ, സെക്രട്ടരി മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു.


