ലോക വയോജന ദിനം: സാമൂഹിക നീതി വകുപ്പ് ശരീരിക, മാനസിക ശാക്തീകരണ ക്യാമ്പയിൻ സംഘടിപ്പിച്ചു

കാപ്പാട്: ലോക വയോജന ദിനത്തോടനുബന്ധിച്ച് സാമൂഹിക നീതി വകുപ്പ് നടത്തിയ, വയോജനങ്ങളുടെ ശരീരിക മാനസിക ശാക്തീകരണം കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. കനിവ് സ്നേഹതീരം കാപ്പാട് വെച്ച് നടത്തിയ പരിപാടിയിൽ റവന്യൂ ഡിവിഷണൽ ഓഫീസർ & വടകര മെയിന്റ്നൻസ് ട്രൈബ്യൂണൽ ബിജു സി അധ്യക്ഷത വഹിച്ചു. അബൂബക്കർ, പ്രഭാകരൻ, കെ സി മുഹമ്മദ്, അബ്ദുള്ളക്കോയ എന്നി വയോജനങ്ങളെ എം. എൽ. എ ആദരിച്ചു. അബ്ദുല്ല കണ്ണങ്കടവ് സ്വഗതവും അഖിൽ വി ബി നന്ദിയും പറഞ്ഞു.

