കൊയിലാണ്ടി നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാര്‍ക്ക് ആദരവ് നല്കി
കൊയിലാണ്ടി: നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാര്‍ക്ക് ആദരവ് നല്കി. സ്വാതന്ത്യത്തിൻ്റെ 75-ാം വാര്‍ഷികം ‘ആസാദി കാ അമൃത് മഹോത്സവ്’ൻ്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാര്‍ക്കാണ് ആദരവ് നല്‍കിയത്. നഗരസഭ ചെയര്പേഴ്സന് കെ.പി.സുധ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ പാഴ് വസ്തുക്കള്‍ കൊണ്ട് കരകൗശല വസ്തുക്കള്‍ നിര്‍മ്മിച്ച് മാതൃകയായ സി. ലിഷയെയും, പ്ലാസ്റ്റിക് മാലിന്യം ലഘുവായി സംഭരിച്ച് സൂക്ഷിക്കുന്ന വൈറല്‍ വീഡിയോയിലൂടെ ശ്രദ്ധേയരായ നിവിന്‍ പ്രസാദ്, നിവേദ് പ്രസാദ് എന്നിവരെയും അനുമോദിച്ചു.

ജീവനക്കാര്‍ക്കായി മെഡിക്കല്‍ ക്യാമ്പ്, വെയ്സ്റ്റ് ടു ക്രാഫ്റ്റ് പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചു. ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭ വൈസ് ചെയര്മാന് അഡ്വ. കെ. സത്യന് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ഇ. ഇന്ദിര, ഇ.കെ. അജിത്, നിജില പറവക്കൊടി, സി. പ്രജില, നഗരസഭാംഗങ്ങളായ വി.പി. ഇബ്രാഹിംകുട്ടി, കെ.കെ. വൈശാഖ്, സെക്രട്ടറി എന്‍. സുരേഷ് കുമാര്‍, ജെ.എച്ച്.ഐ.മാരായ ടി.കെ. ഷീബ, കെ.എം. പ്രസാദ് എന്നിവര്‍ സംസാരിച്ചു.


