KOYILANDY DIARY

The Perfect News Portal

സിക്സിന് പിറകെ സിക്സ്; എന്റെ കളി തിരിച്ചുകിട്ടി: യുവരാജ് സിംഗ്

മിര്‍പൂര്‍: 32 പന്തുകള്‍ ചെലവഴിച്ചാണ് യുവരാജ് സിംഗ് പാകിസ്താനെതിരെ 14 റണ്‍സെടുത്തത്. 84 റണ്‍സ് മാത്രം മതിയായിരുന്നു ജയിക്കാന്‍ എന്നത് കൊണ്ട് യുവരാജിന് ഇഷ്ടം പോലെ സമയം കിട്ടി. എന്നാല്‍ ശ്രീലങ്കയ്ക്കെതിരെ വേണ്ട റണ്‍റേറ്റ് എട്ടിന് മേല്‍ എത്തിയിരുന്നു യുവരാജ് വരുമ്ബോള്‍. വന്നതും അടി തുടങ്ങി. 18 പന്തില്‍ 3 വീതം ഫോറും സിക്സും. 35 റണ്‍സെടുത്ത് യുവരാജ് പുറത്താകുമ്ബോള്‍ ഇന്ത്യ കളി ജയിക്കുമെന്ന് ഉറപ്പിച്ചിരുന്നു.

ഈയൊരൊറ്റ ഇന്നിംഗ്സോടെ തന്റെ സ്വതസിദ്ധമായ ശൈലി തിരിച്ചുകിട്ടി എന്നാണ് യുവരാജ് പറയുന്നത്. സംഭവം ശരിയാണ്. കഴിഞ്ഞ കുറച്ച്‌ കാലമായി യുവരാജ് ടീമിലുണ്ടെങ്കിലും ആ പഴയ യുവരാജിന്റെ മിന്നല്‍ ഉണ്ടായിരുന്നില്ല. കാന്‍സര്‍ ബാധിച്ച്‌ കളിക്കളം വിടുമ്ബോള്‍ കരിയറിലെ ഏറ്റവും മികച്ച ഫോമിലായിരുന്നു യുവരാജ്. എന്നാല്‍ കളിക്കളത്തില്‍ നിന്നും ഒന്നര വര്‍ഷത്തോളം വിട്ടുനില്‍ക്കേണ്ടി വന്നത് യുവരാജിന്റെ കളിയെയും ഫിറ്റ്നസിനെയും നന്നായി ബാധിച്ചു.

തന്റെ കേളീശൈലി തിരിച്ചുകിട്ടിയതായി തോന്നി. കുറച്ച്‌ ഷോട്ടുകള്‍ കളിച്ചാല്‍ ഇത് സംഭവിക്കുമെന്നറിയാമായിരുന്നു. പാകിസ്താനെതിരെയും ബംഗ്ലാദേശിനെതിരെയും ക്രീസില്‍ സമയം ചെലവഴിക്കാന്‍ പറ്റിയത് ഗുണം ചെയ്തു. ശ്രീലങ്കയ്ക്കെതിരെ വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചത്. കുറച്ച്‌ ഷോട്ടുകള്‍ കൡക്കാന്‍ പറ്റി – മത്സരശേഷം യുവരാജ് സിംഗ് പറഞ്ഞു.

Advertisements

ക്യാപ്റ്റന്‍ എം എസ് ധോണിയും യുവരാജിന്റെ പുരോഗതിയില്‍ സന്തോഷം പ്രകടിപ്പിച്ചു. ക്രീസില്‍ കുറച്ച്‌ സമയം ചെലവഴിച്ചാല്‍ യുവരാജ് ഫോമിലേക്ക് തിരിച്ചെത്തും. ഇത് താന്‍ നേരത്തെയും പറഞ്ഞിട്ടുള്ള കാര്യമാണ്. ഇത്തരത്തിലുള്ള കുറച്ച്‌ ഇന്നിംഗ്സുകള്‍ കൂടി കളിച്ചാല്‍ ലോകകപ്പിന് മുമ്ബേ അത് യുവരാജിന് ഗുണം ചെയ്യും.