KOYILANDY DIARY

The Perfect News Portal

ലങ്കന്‍ ആരാധകരെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി മലിംഗ

ധാക്ക: ഏഷ്യാ കപ്പില്‍ യുഎഇയ്ക്കെതിരെ ലങ്കയുടെ വിജയശില്‍പിയായശേഷം ലങ്കന്‍ നായകന്‍ ലസിത് മലിംഗ ഒരു പ്രഖ്യാപനം കൊണ്ട് ലങ്കന്‍ ആരാധകരെ ഞെട്ടിച്ചു. ട്വന്റി-20 ലോകകപ്പിനുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചേക്കുമെന്ന സൂചന നല്‍കിയാണ് മലിംഗ ആരാധകരെ ഞെട്ടിച്ചത്. ലോകകപ്പിനുശേഷം വിരമിക്കുമോ എന്ന് ചോദിച്ചപ്പോള്‍ സാധ്യതയുണ്ട് എന്നായിരുന്നു മത്സരശേഷം മലിംഗയുടെ മറുപടി.രാജ്യാന്തര ക്രിക്കറ്റില്‍ 12 വര്‍ഷമായി. എനിക്കിപ്പോള്‍ 32 വയസായി. പരിക്ക് എന്നെ വലയ്ക്കുന്നുണ്ട്. നിലവിലെ അവസ്ഥയില്‍ ഒരു ഒന്നൊന്നര വര്‍ഷമെങ്കിലും വിശ്രമം വേണ്ടിവരും. അതുകൊണ്ട് തന്നെ എന്റെ കരിയര്‍ അവസാനിപ്പിക്കേണ്ടിവരും.

രാജ്യത്തിനായി തുടര്‍ന്നും മത്സര ക്രിക്കറ്റ് കളിക്കാന്‍ കഴിയുമോ എന്ന് പറയാനാവില്ല. ക്രിക്കറ്റില്‍ എനിക്ക് ഇനി എത്രകാലം തുടരാനാവുമെന്നും അറിയില്ല. കഴിയുന്നിടത്തോളം കാലം രാജ്യത്തിനായും ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിനുവേണ്ടിയും കളിക്കണമെന്നാണ് ആഗ്രഹം. വേദന സഹിച്ചും ലോകകപ്പില്‍ രാജ്യത്തിനായി കളിക്കാന്‍ താന്‍ തയാറാണെന്നും മലിംഗ പറഞ്ഞു. പരിക്കിനെത്തുടര്‍ന്ന് വിശ്രമം ആവശ്യമാണെങ്കിലും ഇപ്പോള്‍ അതിനുള്ള സമയമമാണെന്ന് കരുതുന്നില്ല. കാരണം ലങ്കന്‍ നിരയിലെ ഏറ്റവും പരചിയസമ്ബന്നനായി ബൗളറാണ് ഞാന്‍. എന്റെ സേവനം ടീമിന് ആവശ്യമാണ്. അതുകൊണ്ടുതന്നെ എന്തൊക്കെ വേദനസംഹാരികള്‍ കഴിച്ചാട്ടാണെങ്കിലും ലങ്കയ്ക്കായി ലോകകപ്പില്‍ കളിക്കും. കാരണം ഇതെന്റെ കരിയറിന്റെ അവസാനം കാലമാണ്.