ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ബേയ്‌സ്ബോൾ ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹാത്തിഫിനെ SFI കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ SFI ജില്ലാ സെക്രട്ടറിയേറ്റ് അംഗം അമൽ രാജീവ് പൊന്നാട അണിയിച്ച് അനുമോദിച്ചു. ഏരിയ സെക്രട്ടറി ഫർഹാൻ, ജോയിൻ്റ് സെക്രട്ടറി അഖിൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ ഷാമിൽ, അശ്വിൻ എന്നിവർ പങ്കെടുത്തു.
സോഫ്റ്റ് ബേസ്ബോൾ ഫെഡറേഷൻ ഇന്ത്യയുടെ നിർദ്ദേശ പ്രകാരം നടത്തിയ സെലക്ഷൻ ട്രയൽസിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഹാത്തിഫിനെ നവംബർ 21 മുതൽ 25 വരെ നേപ്പാളിലെ പൊക്കറ സ്റ്റേഡിയത്തിൽ നടക്കുന്ന സോഫ്റ്റ് ബേയ്സ്ബോൾ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

