ഡോ. കെ ബി മേനോനെ അനുസ്മരിച്ചു
വടകര: പ്രമുഖ സോഷ്യലിസ്റ്റും വടകര ലോക്സഭ മണ്ഡലത്തിൽ നിന്നുള്ള ആദ്യ പാർലമെന്റ് അംഗവുമായിരുന്ന ഡോ. കെ ബി മേനോനെ അനുസ്മരിച്ചു. കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ ജനതാദൾ എസ് ദേശീയ നേതാവ് മുൻ എം എൽ എ സി കെ നാണു ഉദ്ഘാടനം ചെയ്തു. കേരള വിദ്യാർത്ഥി ജനത ജില്ലാ പ്രസിഡന്റ് എസ് വി ഹരിദേവ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അരുൺ നമ്പിയാട്ടിൽ, ലിജിൻ രാജ്, അഭിത്യ കെ, വിഷ്ണു പ്രസാദ് ഡി തുടങ്ങിയവർ സംസാരിച്ചു.

