KOYILANDY DIARY

The Perfect News Portal

ഏലയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍ കുറച്ചൊന്നുമല്ല

ഏലയ്ക്ക ഭക്ഷണത്തില്‍ ഉപയോഗിക്കാനാണ് നമ്മള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. ആരോഗ്യ കാര്യത്തിലും സൗന്ദര്യത്തിന്റെ കാര്യത്തിലും ഏലയ്ക്ക അല്‍പം മുന്നില്‍ തന്നെയാണ്.എന്നാല്‍ പലപ്പോഴും ഏലയ്ക്കയുടെ യഥാര്‍ത്ഥ ആരോഗ്യ ഗുണങ്ങള്‍ നമ്മളറിയാതെ പോകുന്നു. എന്തൊക്കെയാണ് ഏലയ്ക്കയുടെ ആരോഗ്യ ഗുണങ്ങള്‍ എന്നു നോക്കാം.ഏലയ്ക്കയെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് അതിന്റെ സുഗന്ധം തന്നെയാണ്. അതുകൊണ്ട് തന്നെ പലപ്പോഴും ഇതിന്റെ ഉപയോഗങ്ങള്‍ നമ്മള്‍ വിചാരിക്കുന്നതിനും അപ്പുറത്താണ്.

ദുര്‍ഗന്ധപൂരിതമായ നിശ്വാസം ഇല്ലാതാക്കാന്‍ ഏലയ്ക്ക ഉപയോഗിക്കുന്നതിലൂടെ കഴിയുന്നു. നമ്മള്‍ കാലങ്ങളായി ഉപയോഗിച്ചു വരുന്നതാണ് ഏലയ്ക്ക. ശ്വാസദുര്‍ഗന്ധം അകറ്റാന്‍ മുന്നിലാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ദന്തസംബന്ധമായ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ ഏലയ്ക്ക ഏറ്റവും ഉത്തമമാണ്. മോണയില്‍ നിന്നും രക്തം വരുന്നത് തടയാനും ഏലയ്ക്ക ഉപയോഗിക്കുന്നത് നല്ലതാണ്.

Advertisements

ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്കും ഏലയ്ക്ക പരിഹാരമാണ്. ഏലയ്ക്ക തിളപ്പിച്ച വെള്ളം ഇടക്കിടയ്ക്ക് കുടിയ്ക്കുന്നത് ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ദഹനസംബന്ധമായ പ്രശ്നങ്ങളെ ചെറുക്കാന്‍ ഏലയ്ക്ക വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഭക്ഷണത്തിനു ശേഷം ഏലയ്ക്ക വായിലിട്ടു ചവയ്ക്കുന്നത് ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കും.

കിഡ്നി പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഏലയ്ക്ക ഉപയോഗിക്കുന്നതിലൂടെ കഴിയും. മൂത്രതടസ്സം ഇല്ലാതാക്കാനും ഒന്നോ രണ്ടോ ഏലയ്ക്ക സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്.

കരള്‍ സംബന്ധമായ എല്ലാവിധ പ്രശ്നങ്ങള്‍ക്കും ഏലയ്ക്ക ഇട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. ഇത് മൂത്രത്തില്‍ കല്ലിനേയും ഇല്ലാതാക്കുന്നു.

കൊളസ്ട്രോള്‍ കുറയ്ക്കുന്ന കാര്യത്തില്‍ ഏറ്റവും നല്ല ഒരു വസ്തുവാണ് ഏലയ്ക്ക. ഏലയ്ക്ക നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ എല്ലാം ഇല്ലാതാക്കുന്നു. മാത്രമല്ല കൊളസ്ട്രോള്‍ കുറയ്ക്കുന്നതിലൂടെ ഹൃദയാഘാത സാധ്യതയും ഇല്ലാതാവുന്നു.

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നതിന് ഏറ്റവും സഹായപ്രദമാണ് ഏലയ്ക്ക. ഏലയ്ക്ക ആന്റി ഓക്സിഡന്റിന്റെ കലവറയാണ് എന്നതാണ് ക്യാന്‍സറിനെ പ്രതിരോധിയ്ക്കാന്‍ സഹായിക്കുന്നത്.