KOYILANDY DIARY.COM

The Perfect News Portal

കൂടെയുണ്ട് തണലായ്-ഗാഡ്ജെറ്റുകൾ വിതരണം ചെയ്തു

ചിങ്ങപുരം: ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് ഉപകരണങ്ങൾ ലഭ്യമാക്കുന്ന ” കൂടെയുണ്ട് തണലായ് ” പദ്ധതിയുടെ ഭാഗമായി മൂന്നാം ഘട്ടത്തിൽ 42 വിദ്യാർഥികൾക്ക് ടാബ് ലെറ്റുകൾ വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ പി. ശ്യാമളയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി പി ടി എ പ്രസിഡൻ്റ് വി വി സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ഇ. സുരേഷ് ബാബു, കെ കെ മനോജ് കുമാർ, മിനി പുത്തൻപുരയിൽ, ടി സതീഷ് ബാബു, സി.കെ. സുനിൽ എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *