എസ്.എൻ.ഡി.പി. യൂണിയൻ്റെ നേതൃത്വത്തിൽ ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു
കൊയിലാണ്ടി: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആർഭാടങ്ങളും ഘോഷ യാത്രയുടെമില്ലാതെ ശ്രീനാരായണ ഗുരുദേവൻ്റെ 167- മത് ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി എസ്. എൻ. ഡി. പി. യൂണിയൻ്റെ നേതൃത്വത്തിൽ 500ഓളം ശാഖകളിലെ നിർധനരായ അംഗങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു.

വിതരണോത്ഘാടനം എസ്. എൻ. ഡി. പി യൂണിയൻ സെക്രട്ടറി പറമ്പത്ത് ദാസൻ നിർവ്വഹിച്ചു. പ്രസിഡണ്ട് കെ. എം രാജീവൻ അധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡണ്ട് വി.കെ സുരേന്ദ്രൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ സുരേഷ് മേലെപുറത്ത്, ഒ ചോയിക്കുട്ടി, എം. കുട്ടികൃഷ്ണൻ, പി. വി പുഷ്പരാജ് എന്നിവർ നേതൃത്വം നൽകി.


