തിയേറ്റർ നിർമ്മിക്കാത്തതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
പേരാമ്പ്ര: ശിലാസ്ഥാപനം കഴിഞ്ഞ് രണ്ട് വർഷം പിന്നിട്ടിട്ടും കെ.എസ്.എഫ്.ഡി.സി. മൾട്ടിപ്ലക്സ് തിയേറ്റർ നിർമാണം തുടങ്ങാത്തതിൽ പ്രതിഷേധം. പ്രതിഷേധ സൂചകമായി യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി സിനിമാ പ്രദർശനം നടത്തി. തിയേറ്റർ നിർമാണം നടത്താനുദ്ദേശിച്ച ജലസേചനവകുപ്പിന്റെ സ്ഥലത്തിന് സമീപത്തായിരുന്നു പ്രതിഷേധം.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എസ്. സുനന്ദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഖിൽ ഹരികൃഷ്ണൻ, കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ് വി.ടി. സൂരജ്, ജില്ലാ സെക്രട്ടറി അർജുൻ കറ്റയാട്ട്, സി.പി. സുഹനാദ്, മുആദ് നരിനട, അമിത് മനോജ്, അചനിത്, ശ്രീരാകേഷ്, ഇ.എൻ. സുമിത്ത് എന്നിവർ സംസാരിച്ചു.


