ഉണർന്ന് പൂവിപണി: പ്രതീക്ഷയോടെ കച്ചവടക്കാർ
കൊയിലാണ്ടി: അത്തം പിറന്നതോടെ പൂവിപണി സജീവമാകുന്നു. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ തവണ കൊയിലാണ്ടിയിൽ പൂക്കച്ചവടം ഉണ്ടായിരുന്നില്ല. ഇത്തവണ വലിയ പ്രതീക്ഷയിലാണ് ചെറുതും വലുതുമായ കച്ചവടക്കാര്‍. അടച്ചുപൂട്ടൽ കഴിഞ്ഞ് നാട് ചലിക്കാൻ തുടങ്ങിയത് ഓണക്കാലത്താണ്. ഇത്തവണ വീടുകളിൽ പൂക്കളമൊരുക്കാൻ മാത്രമെ പൂക്കൾ ആവശ്യമായി വരൂ.

കോളേജുകൾ, വിദ്യാലയങ്ങൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മത്സരാടിസ്ഥാനത്തിലും അല്ലാതെയും പൂക്കളമൊരുക്കുന്നതിനാണ് വൻതോതിൽ പൂക്കൾ വാങ്ങിയിരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ അത്തരം സ്ഥാപനങ്ങളിലേക്കുള്ള കച്ചവടം കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയുമുണ്ടാവില്ല. എങ്കിലും പ്രതീക്ഷ വിടാതെ തെരുവോരത്തും കടകളിലും നിലയുറപ്പിച്ചിരിക്കയാണ് കച്ചവടക്കാർ.


