ബിരിയാണി ചാലഞ്ചിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു
കൊയിലാണ്ടി: കുറുവങ്ങാട് പ്രദേശത്ത് കാരുണ്യ സ്വാന്തന സാമൂഹ്യക്ഷേമ പ്രവർത്തന രംഗങ്ങളിൽ നിറസാന്നിദ്ധ്യമായി പ്രവർത്തിച്ച് വരുന്ന KIND കറുവങ്ങാടിൻ്റെ പ്രവർത്തന ഫണ്ട് ശേഖരണാർത്ഥം സ്പതംബർ 12 ഞായറാഴ്ച സംഘടിപ്പിക്കുന്ന ബിരിയാണി ചാലഞ്ചിൻ്റെ പോസ്റ്റർ പ്രകാശനം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവ്വഹിച്ചു. ചടങ്ങിൽ കൗൺസിലർമാരായ കേളോത്ത് വത്സരാജ്, ദൃശ്യ, എം, Kind പ്രതിനിധികളായ നൂറുദ്ദീൻ കെ, സഫ്നാദ് സാഫ് വില്ല, സമീർ. NM, സുഹൈർ മണമൽ തുടങ്ങിയവർ സംബന്ധിച്ചു.
