വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ പാർലമെന്റ് ധർണ്ണയിൽ പങ്കെടുക്കാൻ പോകുന്ന എം. ഷാജിയ്ക്ക് യാത്രയയപ്പ് നൽകി
കൊയിലാണ്ടി: വൈദ്യുത നിയമ ഭേദഗതി ബിൽ പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 10 ന് NCCOEE യുടെ നേതൃത്വത്തിൽ നടക്കുന്ന പൊതു പണിമുടക്കിൻ്റെ ഭാഗമായി പാർലമെൻ്റിന് മുൻപിൻ നടക്കുന്ന ധർണ്ണ സമരത്തിൽ പങ്കെടുക്കുന്ന KSEB വർക്കേഴ്സ് അസോസിയേഷൻ CITU സെക്രട്ടറി എം. ഷാജിയ്ക്ക് കൊയിലാണ്ടിയിൽ യാത്രയയപ്പ് നൽകി. വടകര ഡിവിഷൻ NCCOEEE യെ പ്രതിനിധീകരിച്ച്കൊണ്ടാണ് എം. ഷാജി സമരത്തിൽ പങ്കെടുക്കുന്നത്.
യാത്രയയപ്പ് യോഗം CITU കൊയിലാണ്ടി ഏരിയാ പ്രസിഡണ്ട് എം.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. സന്തോഷ് ബാബു കെ.സി.പി. (KEC INTUC വടകര ഡിവിഷൻ കമ്മറ്റി), അധ്യക്ഷതവഹിച്ചു. സീനിയർ സൂപ്രണ്ട് ശശീന്ദ്രൻ.കെ (വർക്കേഴ്സ് ഫെഡറേഷൻ AITUC) സുനീഷ്.ടി (KEC INTUC) തുടങ്ങിയവർ സംസാരിച്ചു. കെ.കെ.സുരേഷ് കുമാർ സ്വാഗതവും, സുജിത്ത് കുമാർ നന്ദിയും പറഞ്ഞു.

