കൊല്ലം ചിറ നീന്തികയറിയ 6 വയസ്സുകാരി നീലാംബരിയെ കോതമംഗലം GLP സ്കൂൾ ആദരിച്ചു
കൊയിലാണ്ടി: പ്രസിദ്ധമായ കൊല്ലം ചിറയിൽ നീന്തി കടന്ന് ശ്രദ്ധേയമായ ആറുവയസ്സുകാരി നീലാംബരിയെ കോതമംഗലം GLP സ്കൂൾ അധികൃതർ ആദരിച്ചു. ഒമ്പത് ഏക്കർ വിസ്തൃതിയുള്ള കൊല്ലം ചിറയിൽ. ഏതാണ്ട് 800 മീറ്ററാണ് ഈ കൊച്ചു മിടുക്കി നീന്തി സ്റ്റാർട്ടിംഗ് പോയിൻ്റിൽ തിരിച്ചെത്തിയത്. കോതമംഗലം ജി.എൽ.പി.സ്കുൾ സ്ക്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് നീലാംബരി. മുൻ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: രാചമന്ദ്രൻ്റെ മകൻ അരവിന്ദൻ്റേയും ഡോ: ദീപ്നയുടേയും മകളാണ്. ഒരു വർഷമായി നീന്തൽ പരിശീലനം നടത്തിവരുന്നുണ്ട്. അനുമോദന ചടങ്ങിൽ PTA പ്രസിഡണ്ട് അനിൽകുമാർ, എസ്.എം.സി. ചെയർമാൻ പി എം ബിജു, ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജ് നീമ ടീച്ചർ, പ്രജിത ടീച്ചർ, MPTA പ്രസിഡണ്ട് ഷിoന എന്നിവർ പങ്കെടുത്തു.

