തിരുവനന്തപുരം: പുതിയ ജയില്‍ മേധാവിയായി ഡോ. ഷെയ്ഖ് ദര്‍വേശ് സാഹബിനെ നിയമിച്ചു. ഋഷിരാജ് സിങ് വിരമിച്ച ഒഴിവിലാണ് നിയമനം. നിലവില്‍ കേരള പൊലീസ് അക്കാദമി ഡയറക്ടറുടെ ചുമതല വഹിക്കുകയായിരുന്നു ദര്‍വേശ് സാഹബ്. 1990 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഓഫീസറാണ് ഷെയ്ഖ് ദര്‍വേശ് സാഹബ്.