KOYILANDY DIARY.COM

The Perfect News Portal

ഉപഭോക്തകള്‍ക്ക് പ്രതിമാസം 70 കോടിയിലധികം ലാഭം; പ്രളയ സെസ് ഇനിയില്ല

പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി ഏര്‍പ്പെടുത്തിയ പ്രളയ സെസ് ഓഗസ്റ്റ് ഒന്നു മുതല്‍ ഇല്ല. ഇതനുസരിച്ച്‌ ബില്ലിങ്ങ് സോഫ്റ്റ്വെയറില്‍ മാറ്റങ്ങള്‍ വരുത്തിയുട്ടുണ്ടെന്ന് വ്യാപാരികള്‍ അറിയിച്ചു. 2019 ഓഗസ്റ്റ് 1 മുതല്‍ രണ്ട് വര്‍ഷത്തേക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രളയ സെസ് അവസാനിക്കുമ്ബോള്‍ 1,700 കോടിയിലധികം രൂപയാണ് സര്‍ക്കാരിന്റെ ഖജനാവിലേക്ക് എത്തിയത്. ഈ കണക്കനുസരിച്ച്‌ ഇനി ഉപഭോക്താക്കള്‍ക്ക് ശരാശരി 70 കോടിയിലധികം പ്രതിമാസം ലാഭമുണ്ടാകും. ഇതിനു പുറമെ വില്പനക്കാര്‍ സെസ് ഈടക്കുന്നില്ലെന്നു ഉറപ്പാക്കാന്‍ പ്രത്യേകം ബില്ല് വാങ്ങി പരിശോധിക്കുകയും വേണം

വില കുറയും
അഞ്ചു ശതമാനത്തില്‍ അധികം നികുതിയുള്ള ചരക്ക് സേവനങ്ങള്‍ക്ക് ഒരു ശതമാനവും സ്വര്‍ണ്ണത്തിന് 0.25 ശതമാനവുമാണ് സെസ് ഈടാക്കിയിരുന്നത്.
അഞ്ചു ശതമാനമോ അതില്‍ താഴെയോ നികുതിയുള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും സെസ് ബാധകമായിരുന്നില്ല. അതായത് സംസ്ഥാനത്ത് വില്പനക്ക് വെച്ചിരിക്കുന്ന, 12 ശതമാനം 18 ശതമാനം 28 ശതമാനം ജി എസ് ടി യുള്ള ആയിരത്തോളം ഉത്പന്നങ്ങള്‍ക്ക് വില കുറയും. സ്വര്‍ണ്ണം വെള്ളി ഗൃഹോപകരണങ്ങള്‍, ലാപ്‌ടോപ്, ടിവി, എയര്‍ കണ്ടീഷണര്‍, വാഹനങ്ങള്‍, ഇന്‍ഷുറന്‍സ്, റീചാര്‍ജ് എന്നിവയ്‌ക്കൊക്കെ വില ക്കുറവ് ഉണ്ടാവും

സ്വര്‍ണത്തിന് 100 രൂപയോളം കുറയും
പ്രളയ സെസ് ഇല്ലാതാകുന്നതോടെ സ്വര്‍ണ്ണത്തിന്റെ വിലയില്‍ 100 രൂപയോളം കുറവ് വരും. ഒരു പവന്‍ സ്വര്‍ണ്ണത്തിന് ശനിയാഴ്ചത്തെ നിരക്ക് 36,000 രൂപയാണ്. ഇതിനോടൊപ്പം ജി. എസ്. ടി. മൂന്നു ശതമാനം മാത്രമായിരിക്കും ഉപഭോക്താക്കളില്‍ നിന്ന് ഇനി ഈടാക്കുക

Advertisements

വിലക്കിഴിവ് ഇങ്ങനെ
വെണ്ണ, നെയ്യ് – (1 കിലോ) 225 രൂപയില്‍ 2.24 കുറവ്
അച്ചാര്‍ – (500 ഗ്രാം ) 149 രൂപയില്‍ 1.48 കുറവ്
ജാം – (500 ഗ്രാം ) 188 രൂപയില്‍ 1.88 കുറവ്
ഫീഡിങ് ബോട്ടില്‍ – 276.5 രൂപയില്‍ 2.76 കുറവ്
ടെക്‌സ്റ്റെയില്‍സ് – 1000 രൂപയില്‍ 11.2 കുറവ്
സോപ്പ് – 53 രൂപയില്‍ .53 കുറവ്
പെയിന്റ് – (1 ലിറ്റര്‍ ) 700 രൂപയില്‍ 7 കുറവ്
വര്‍ണിഷ് – (1 ലിറ്റര്‍ ) 400 രൂപയില്‍ 4 രൂപ കുറവ്
കോട്ടണ്‍ ജ്യൂട്ട് ഹാന്‍ഡ് ബാഗുകള്‍ – 420 രൂപയില്‍ 4.2 കുറവ്
ചെരിപ്പ് – 1000 രൂപയില്‍ 10 രൂപ കുറവ്
പാന്‍ മസാല – (100 ഗ്രാം ) 37 രൂപയില്‍ 0.37 കുറവ്
സിഗരറ്റ് – 80 രൂപയില്‍ 0.8 കുറവ്
കാര്‍ – 7,00, 000 രൂപയില്‍ 7,000 കുറവ്
ബൈക്ക് – 1,00,000 രൂപയില്‍ 1000 കുറവ് എന്നിങ്ങനെയാണ് പുതിയ നിരക്കുകള്‍

Share news

Leave a Reply

Your email address will not be published. Required fields are marked *