രണ്ടു മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ തുക തെരുവോര അന്നദാന നിധിയിലേക്ക്
കൊയിലാണ്ടി: രണ്ടു മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ തുക തെരുവോര അന്നദാനനിധിയിലേക്ക് നൽകി. കൊയിലാണ്ടി :കൊരയങ്ങാട് അഭിലാഷ് സദനിൽ വാസുദേവൻ തന്റെ രണ്ടു മാസത്തെ പെൻഷൻ സേവാഭാരതി നടപ്പിലാക്കിയതെരുവോര പദ്ധതിയിലേക്ക് നൽകി മാതൃകയായത്. തെരുവോരത്തും, ആശുപത്രി കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം കൊടുക്കാൻതന്റെ മനസ്സിൽ കരുതിൽ വെച്ച ആഗ്രഹം സഫലമായതിൽ സന്തോഷം പങ്കിടുകയും സായിബാബ ആശുപത്രിയിൽ ദിവസങ്ങളോളം ചികിത്സക്കായി കിടന്നപ്പോൾ സൗജന്യ ഭക്ഷണം ലഭിച്ച അനുഭവം ഓർക്കുകയും ചെയ്യുകയായിരുന്നു കൊയിലാണ്ടിയിലെ മുൻ കാല ഡ്രൈവർ കൂടിയായ വാസുദേവൻ സമൂഹത്തിന്റെ നാനാതുറകളിലും ഉള്ളവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഒരു ദിവസത്തേക്കുള്ള ഭക്ഷണത്തിൻ്റെ ചിലവ് 3000 രൂപയാണ്.

