KOYILANDY DIARY.COM

The Perfect News Portal

കൊല്ലം ചിറയിൽ നീന്തി കടന്ന് ആറുവയസ്സുകാരി നീലാംബരി ശ്രദ്ധേയമായി

കൊയിലാണ്ടി: പ്രസിദ്ധമായ കൊല്ലം ചിറയിൽ നീന്തി കടന്ന് ആറുവയസ്സുകാരി നീലാംബരി, ശ്രദ്ധേയമായി. ഒമ്പത് ഏക്കർ വിസ്തൃതിയുള്ളതാണ് കൊല്ലം ചിറ. ഇന്ന് രാവിലെയാണ് കൊല്ലം ചിറ ‘ നീന്തിക്കടന്നത്. 400 മീറ്റർ നീളമാണ് ചിറയ്ക്ക് കണക്കാക്കുന്നത്. അങ്ങിനെ 800 മീറ്റർ നീന്തി സ്റ്റാർട്ടിംഗ് പോയിൻ്റിൽ തിരിച്ചെത്തിയാണ് നീലാംബരി ശ്രദ്ധേയയായത്. മുൻ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: രാചമന്ദ്രൻ്റെ മകൻ അരവിന്ദൻ്റേയും ഡോ: ദീപ്നയുടേയും മകളാണ്. നീലാംബരിയുടെ കൂടെ ബന്ധുവായ സനന്ദ് രാജ് ആണ് നീന്തിയത്. ഏകദേശം ഒരു വർഷമായി നീന്തൽ പരിശീലനം നടത്തുന്ന നീലാംബരി കോതമംഗലം ജി.എൽ.പി.സ്കുൾ സ്ക്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *