KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പോലീസിനെതിരെ മുഖ്യമന്ത്രിക്ക് പ്രവാസിയുടെ പരാതി

കൊയിലാണ്ടി: കൊയിലാണ്ടി പോലീസിനെതിരെ പ്രവാസിയുടെ പരാതി മുഖ്യമന്ത്രിക്ക്. കാപ്പാട് ചെറിയപള്ളിക്കലകത്ത് നിസാർ ആണ് പോലീസിൻ്റെ തെറ്റായ നടപടികൾക്കെതിരെ പരാതി നൽകിയത്.കഴിഞ്ഞ ദിവസമാണ് സംഭവം 10 വയസുള്ളമകളുമൊത്ത് ചികിൽസാർത്ഥം തിരുവങ്ങൂർ കമ്യൂണിറ്റി സെൻ്റെറിലെക്ക് പോവുന്നതിനിടെയുണ്ടായ പോലീസിൻ്റെ ക്രൂരമായ നടപടിക്കെതിരെയാണ് പരാതി. തിരുവങ്ങൂർ റെയിൽവേ ഗെയിറ്റിനും നാഷണൽ ഹൈവേക്കുമിടയിലെ വളവിൽ വാഹന പരിശോധന നടത്തുകയായിരുന്ന കൊയിലാണ്ടി പോലീസ് സബ് ഇൻസ്പെക്ടറും സംഘവും എന്നെ തടഞ്ഞു നിർത്തി ആദ്യം വാഹന രേഖകൾ പരിശോധിച്ചു. അത് ശരിയാണെന്ന് കണ്ടപ്പോൾ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് പറഞ്ഞു 500 രൂപ പിഴയൊടുക്കാൻ ആവശ്യപ്പെട്ടു.

പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഞാനും മകളും  യാത്ര  ചെയ്തിരുന്നത്.  ഭീഷണിപ്പെടുത്തിയും തെറി പറഞ്ഞും പിഴയടപ്പിക്കുക എന്നതായിരുന്നു പോലീസിന്റെ  ശൈലി. വളരെ മോശമായ ഭാഷയിലാണ് ചെറിയ മകളുടെ മുമ്പിൽ വെച്ച് എസ്. ഐ സംസാരിച്ചത്.  ക്രിമിനലുകളോടെന്ന പോലെ സാധാരണക്കാരോട് പോലീസ് സംഘം പെരുമാറുന്നതെന്ന് അദ്ദേഹം കത്തിൽ പറയുന്നു.ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവിനും വിവിധ കക്ഷി നേതാക്കൾക്കും, ഡിജിപി, ജില്ലാ കലക്ടർ, തുടങ്ങിയവർക്കും പരാതി നൽകിയിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *