ശക്തമായ കാറ്റിൽ തെങ്ങ് വീണ് വീടിന് കേട് പാട് സംഭവിച്ചു
കൊയിലാണ്ടി: ശക്തമായ കാറ്റിൽ തെങ്ങ് വീണ് വീടിന് കേട് പാട് സംഭവിച്ചു. വൈകീട്ട് വീശിയടിച്ച കാറ്റിലാണ് തെങ്ങ് വീണത്. കോമത്ത്കര മാര്യം വീട്ടിൽ (തിരുവോണം) ജയ ബാബുവിന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്. റവന്യൂ ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു. നിരവധി സ്ഥലങ്ങളിൽ ഫലവൃക്ഷങ്ങൾ കടപുഴകുകയും, മുറിഞ്ഞു വീഴുകയും ചെയ്തിട്ടുണ്ട്. കൊയിലാണ്ടിയിലെ പല ഭാഗത്തും ഇലക്ടിക് പോസ്റ്റിൽ മരങ്ങൾ വീണതിൻ്റെ ഭാഗമായി വൈദ്യുതിബന്ധം താറുമാറായിട്ടുണ്ട്.

