കൊയിലാണ്ടി നടേലക്കണ്ടി ഗംഗാധൻ നിര്യാതനായി (86)
കൊയിലാണ്ടി: പഴയകാല കോൺഗ്രസ് പ്രവർത്തകൻ നടേലക്കണ്ടി ഗംഗാധരൻ (86) നിര്യാതനായി. കൊയിലാണ്ടിയിൽ വിമോചന സമര കാലം മുതൽ യൂത്ത് കോൺഗ്രസ്, കോൺഗ്രസ് നേതൃനിരയിൽ പ്രവർത്തിയ്ക്കുകയും 1969 ലെ പിളർപ്പിൽ സംഘടന കോൺഗ്രസ്സിലും ജനതാ പാർട്ടിയിലും, പിന്നീട് ഇന്ത്യൻ നേഷനൽ കോൺഗ്രസ്സിലും സജീവ സാന്നിദ്ധ്യമായിരുന്നു. കൊയിലാണ്ടി ലേബർ കോണ്ടാക്ട് സൊസൈറ്റി പ്രസിഡണ്ടു കൂടിയായിരുന്നു അദ്ധേഹം. നിര്യാണത്തിൽ കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റി ആദരാജ്ഞലികൾ അർപ്പിച്ചു. ഭാര്യ: നാരായണി. മക്കൾ : ശ്രീകുമാർ, ശ്രീകല.
