DYFI പ്രവർത്തകരായ RRT വളണ്ടിയർമാർക്ക് നേരെ പോലീസ് അതിക്രമം
DYFI പ്രവർത്തകരായ RRT വളണ്ടിയർമാർക്ക് നേരെ പോലീസ് അതിക്രമം രണ്ട്പേർ ആശുപത്രിയിൽ. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മേഖലയിലെ വിവിധ യൂണിറ്റ് കേന്ദ്രങ്ങളിലെ വീടുകളിൽ വൃക്ഷതൈ വെച്ച് പിടിപ്പിക്കുന്നതിന് വേണ്ടി പുറത്തിറങ്ങിയ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നേരെയാണ് പേരാമ്പ്ര എസ്.ഐ. റൌഫിൻ്റെ നേതൃത്വത്തിലുള്ള സംഘം അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തത്. ഇതേ തുടർന്ന് പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവർത്തകരായ സായന്ത്, സായൂജ് എന്നിവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
