പ്രഭാത് റെസിഡൻസ് അസോസിയേഷൻ വൃക്ഷതൈ നടീൽ സംഘടിപ്പിച്ചു
കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കൊയിലാണ്ടി പ്രഭാത് റെസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ നമ്മുടെ ഭൂമി നമ്മുടെ ഭാവി എന്ന സന്ദേശമുയർത്തി അസോസിയേഷൻ പരിധിയിലെ പൊതു ഇടങ്ങളിൽ വക്ഷതൈ നടീൽ സംഘടിപ്പിച്ചു. അസോസിയേഷൻ രക്ഷാധികാരിയും വാർഡ് കൗൺസിലറുമായയ എ. ലളിത ടീച്ചർ വൃക്ഷതൈ നടീൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് ശിവദാസ് മല്ലികാസ്, സി.കെ. ജയദേവൻ, കെ.വി. അശോകൻ, എം.എം ശ്രീധരൻ. സി.കെ. ഗിരീശൻ, എസ്. തേജ ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

