മഴക്കാല ശുചീകരണം: ജനകീയ ശുചിത്വ ക്യാമ്പയിന് തുടക്കമായി
കൊയിലാണ്ടി: മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന തലത്തിൽ നടക്കുന്ന ജനകീയ ശുചിത്വ ക്യാമ്പയിനിൻ്റെ വിജയത്തിനായുള്ള ഒരുക്കങ്ങൾ നഗരസഭയിൽ പൂർത്തിയായി. നഗരസഭാ പരിധിയിൽ കുടുംബശ്രീ, റസിഡൻസ് അസോസിയേഷനുകൾ , രാഷ്ട്രീയ, യുവജന സംഘടനകൾ, സന്നദ്ധ പ്രവർത്തകർ, തുടങ്ങിയവരുടെ സഹകരണത്തോടെ പൊതു സ്ഥലങ്ങൾ, വീടുകൾ എന്നിവ ശുചീകരിക്കും.

കൊതുകിൻ്റെ ഉറവിടങ്ങൾ നശിപ്പിക്കുന്ന പ്രവർത്തനങ്ങളും സംഘടിപ്പിക്കും. മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ സംഘടനകളുടെ യോഗങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു. നഗരസഭയിൽ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഡ്രയിനേജ് ശുചീകരണം അന്തിമ ഘട്ടത്തിലാണ്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം നീരൊഴുക്ക് സുഗമമാക്കാനുള്ള പ്രവർത്തികളും പൂർത്തിയായി. കൊതുകു നിവാരണത്തിൻ്റെ ഭാഗമായി ഫോഗിംഗ്, സ്പ്രേയിംഗ് എന്നിവയും നടന്നു വരുന്നു.

